Quantcast

ഖത്തറില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം പരിചയപ്പെടുത്തി മന്ത്രാലയം

12-15 വയസ്സുള്ള കുട്ടികള്‍ക്കാണ് ഫൈസര്‍ വാക്സിന്‍ നല്‍കുന്നത്

MediaOne Logo

Saifudheen PC

  • Updated:

    2021-05-17 14:10:25.0

Published:

17 May 2021 2:15 PM GMT

ഖത്തറില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം പരിചയപ്പെടുത്തി മന്ത്രാലയം
X

ഖത്തറില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനായി രജിസ്ട്രേഷന്‍ നടത്തേണ്ട വിധം ആരോഗ്യമന്ത്രാലയം പരിചയപ്പെടുത്തി. https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കോവിഡ് വാക്സിന്‍ രജിസ്ട്രേഷനായുള്ള പേജ് തുറക്കാം. ഇതിന്‍റെ താഴെ ഭാഗത്തായി കുട്ടികള്‍ക്കുള്ള രജിസ്ട്രേഷനും അല്ലാത്തവര്‍ക്കുള്ളത് വേറെയുമായി പ്രത്യേകം ബോക്സുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കുട്ടികള്‍ക്കുള്ളതില്‍ ക്ലിക്ക് ചെയ്താല്‍ വാക്സിനേഷന്‍ അപ്പോയിന്‍മെന്‍റ് അപേക്ഷയ്ക്കായുള്ള പുതിയ പേജ് പ്രത്യക്ഷപ്പെടും. ഇതില്‍ കുട്ടിയുടെ ഐഡി നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈലില്‍ ഒരു പാസ്കോഡ് ലഭിക്കും. പിന്നീട് മറ്റുള്ള വിവരങ്ങള്‍ കൂടി നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതോടെ രക്ഷിതാവിന്‍റെ ഫോണിലേക്ക് അതത് മേഖലകളിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നിന്നും അപ്പോയിന്‍മെന്‍റ് തിയതി എസ്എംഎസായി ലഭിക്കും. അപ്പോയിന്‍മെന്‍റ് ലഭിക്കാതെ നേരിട്ടുള്ള വാക്സിനേഷന്‍ കുട്ടികള്‍ക്കും ലഭിക്കില്ല.

വാക്സിനേഷന്‍ ലഭിക്കുന്നതോടെ കുട്ടികളുടെ സ്കൂള്‍ പഠനാന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാകുമെന്ന് പിഎച്ച്സിസി ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് മാറുന്നതിനും കുട്ടികള്‍ക്കിടയിലെ വാക്സിനേഷന്‍ നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Next Story