ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് ഇനി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയും
ഡ്രൈവ് ത്രൂ സെന്‍ററുകളിലെ തിരക്ക് കണക്കിലെടുത്താണ് നടപടി

ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ടാം ഡോസിനായി ആദ്യ ഡോസ് സ്വീകരിച്ച ഹെല്‍ത്ത് സെന്‍ററുകളിലെത്താന്‍ പിഎച്ച്സിസി പലര്‍ക്കും എസ്എംഎസ് അയച്ചതായി റിപ്പോര്‍ട്ട്. ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളിലെ വലിയ തിരക്ക് കാരണമാണ് നടപടി.
ആദ്യ ഡോസ് സ്വീകരിച്ച അതെ ഹെല്‍ത്ത് സെന്‍ററില്‍ തന്നെ രണ്ടാം ഡോസ് ലഭിക്കുന്നതിനായി ഓരോരുത്തര്‍ക്കും എസ്എംഎസ് വരുമെന്നും പിഎച്ച്സിസി അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ ലഭിച്ച വാക്സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐഡി, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് എന്നിവയാണ് ഇതിനായി ഹാജരാക്കേണ്ടത്.
Next Story
Adjust Story Font
16

