Quantcast

ഖത്തര്‍ ധനകാര്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കി, വ്യവസായ മന്ത്രിക്ക് ചുമതല

ഖത്തര്‍ അമീര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

MediaOne Logo

Saifudheen PC

  • Updated:

    2021-05-07 09:52:02.0

Published:

7 May 2021 9:45 AM GMT

ഖത്തര്‍ ധനകാര്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കി, വ്യവസായ മന്ത്രിക്ക് ചുമതല
X

അധികാരദുര്‍വിനിയോഗത്തെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ അറസ്റ്റിന് ഉത്തരവിട്ട ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി ഖത്തര്‍ അമീറിന്‍റെ ഉത്തരവ്. വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിക്ക് ധനകാര്യവകുപ്പിന്‍റെ അധിക ചുമതല നല്‍കിയതായും അമീറിന്‍റെ ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് ഖത്തര്‍ ധനകാര്യവകുപ്പ് മന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെ അറ്റോണി ജനറല്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. പൊതുസ്വത്ത് ദുരുപയോഗം, അധികാരദുര്‍വിനിയോടെ, മന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2013 മുതല്‍ ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്. ഖത്തറിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ചുമതലയിലുള്ള മന്ത്രിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നത്.

Next Story