ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഹമ്മാദി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി സഹകരണ മേഖലയിലെ ഏറ്റവും പുതിയ നീക്കങ്ങള്‍ ഇരുവരും വിലയിരുത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യക്കും ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും നല്‍കുന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദിയര്‍പ്പിച്ചിരുന്നു.
Next Story
Adjust Story Font
16

