ഫിഫ അറബ് കപ്പ് 2021: വോളണ്ടിയര്‍മാരെ ക്ഷണിച്ച് ഖത്തര്‍
ഖത്തറില്‍ താമസിക്കുന്നവര്‍ക്കാണ് നിലവില്‍ അവസരം

ഖത്തറില്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ വോളണ്ടിയര്‍മാരാകന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷനുള്ള അവസരമൊരുക്കി ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ഖത്തറിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. കാണികള്‍ക്കായുള്ള സൌകര്യങ്ങളൊരുക്കല്‍, സ്വീകരണം, ബ്രോഡ്കാസ്റ്റിങ് ആന്‍റ് മീഡിയ എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി സേവനമനുഷ്ടിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടൂര്‍ണമെന്‍റിന് മുമ്പായി വിദഗ്ദ്ധ പരിശീലനം നല്‍കും. ടൂര്‍ണമെന്‍റ് അക്രഡിറ്റേഷനും യൂണിഫോമും നല്‍കും. ഭക്ഷണം യാത്രാ സൌകര്യം തുടങ്ങിയവയും ലഭ്യമാക്കും. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയണം. അറബി കൂടി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. എട്ട് മണിക്കൂര്‍ വരെ ഒരു ദിവസം ചിലവഴിക്കേണ്ടി വരും
''ഖത്തര്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഈ വലിയ ചടങ്ങിന്‍റെ ഭാഗമാകാന്‍ ഞങ്ങൾ ഉത്സാഹികളും സമര്‍പ്പണ ബോധമുള്ളവരുമായ വോളണ്ടിയര്‍മാരെ തേടുന്നു. ഏതൊരു ടൂർണമെന്റിന്റെയും പ്രധാന ഭാഗമാണ് സന്നദ്ധപ്രവർത്തകർ - ആയിരക്കണക്കിന് ആരാധകരുമായുള്ള ഇടപഴകലിലൂടെ ആവേശകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ സഹായിക്കുന്നു. കൂടാതെ, സന്നദ്ധപ്രവർത്തകർ വിലയേറിയ അനുഭവം നേടുകയും പുതിയ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു''-സുപ്രീം കമ്മിറ്റി ഹ്യൂമന്‍ റിസോഴ്സ് എക്സി.ഡയറക്ടര്‍ റാഷ അല്‍ ഖര്‍നി പറഞ്ഞു.
താല്‍പ്പര്യമുള്ളവര്‍ ഈ ലിങ്ക് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും Q22volunteers@2022.qa.എന്ന ഈ മെയില്‍ വിലാസം വഴി ബന്ധപ്പെടാം
Adjust Story Font
16

