Quantcast

ഖത്തറിലെത്തുന്നവര്‍ക്കുള്ള പുതിയ ക്വാറന്‍റൈന്‍ നിബന്ധന ഏപ്രില്‍ 29 മുതല്‍

മുഴുവന്‍ യാത്രക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്നാണ് ഉത്തരവ്

MediaOne Logo

Saifudheen PC

  • Updated:

    2021-04-27 08:01:34.0

Published:

27 April 2021 1:30 PM IST

ഖത്തറിലെത്തുന്നവര്‍ക്കുള്ള പുതിയ ക്വാറന്‍റൈന്‍ നിബന്ധന ഏപ്രില്‍ 29 മുതല്‍
X

ഖത്തര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തിയതികളില്‍ മാറ്റം. മുഴുവന്‍ യാത്രക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ 29 വ്യാഴാഴ്ച്ച 12 AM മുതല്‍ പ്രാബല്യത്തില്‍ വരും. വാക്സിനെടുത്തവര്‍, രോഗമുക്തി നേടിയവര്‍ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഏപ്രില്‍ 28 പുലര്‍ച്ചെ രണ്ട് മുതലും പ്രാബല്യത്തിലാകും. എല്ലാ തരം യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഖത്തര്‍ വഴി മറ്റിടങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇത്തരം യാത്രക്കാര്‍ക്ക് ദോഹയിലിറങ്ങി പിസിആര്‍ പരിശോധന നടത്താനുള്ള സൌകര്യവും ഒരുക്കും. ടെസ്റ്റിന് 300 റിയാലാണ് ഫീസ് നിരക്ക്

Next Story