Quantcast

ഖത്തറില്‍ കോവിഡ് വാക്സിനുകളുടെ വാലിഡിറ്റി 9 മാസമാക്കി ദീര്‍ഘിപ്പിച്ചു

വാക്സിനെടുത്തവര്‍ക്കുള്ള ഇളവുകള്‍ 9 മാസം വരെ ലഭിക്കും

MediaOne Logo

Saifudheen PC

  • Updated:

    2021-05-13 18:43:35.0

Published:

14 May 2021 12:15 AM IST

ഖത്തറില്‍ കോവിഡ് വാക്സിനുകളുടെ വാലിഡിറ്റി 9 മാസമാക്കി ദീര്‍ഘിപ്പിച്ചു
X

ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയും സംരക്ഷണവും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന പഠനത്തിന്‍റെയും ആഗോളാടിസ്ഥാനത്തില്‍ തെളിയക്കപ്പെട്ടതിന്‍റെയും അടിസ്ഥാനത്തിലാണ് ഖത്തറിലും വാക്സിന്‍ വാലിഡിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ആറ് മാസമായിരുന്ന വാലിഡിറ്റി ഒമ്പത് മാസമായാണ് ദീര്‍ഘിപ്പിച്ചത്. ഇതോടെ വാക്സിനെടുത്തവര്‍ക്ക് രാജ്യത്തിനകത്ത് ലഭിക്കുന്ന വിവിധ ഇളവുകള്‍ ഇനി ഒമ്പത് മാസം വരെ ലഭ്യമാകും.

Next Story