Quantcast

ഖത്തറില്‍ നാല് ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു, ആദ്യ ഘട്ടം മെയ് 28 മുതല്‍

ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസുമെടുത്തവര്‍ക്ക് കൂടുതല്‍ ഇളവുകള്‍

MediaOne Logo

Saifudheen PC

  • Updated:

    2021-05-09 19:26:38.0

Published:

9 May 2021 7:30 PM GMT

ഖത്തറില്‍ നാല് ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു, ആദ്യ ഘട്ടം മെയ് 28 മുതല്‍
X

ഖത്തറില്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളിലായി പിന്‍വലിക്കുമെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍. മെയ് 28 മുതലായിരിക്കും ആദ്യ ഘട്ടം ആരംഭിക്കുക. മൂന്ന് ആഴ്ച്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. രണ്ടാം ഘട്ടം ജൂണ്‍ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടര്‍ന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മെയ്- 28 മുതല്‍ നിലവില്‍ വരുന്ന ഇളവുകള്‍:

റസ്റ്റോറന്‍റുകള്‍- മുപ്പത് ശതമാനം ശേഷിയോടെ തുറക്കും, പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം

സ്കൂളുകള്‍- ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള അധ്യയനവും സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡിങ് പഠന രീതി പുനരാരംഭിക്കാം, മുപ്പത് ശതമാനം ശേഷിയോടെ മാത്രം

ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം, മുഴുവന്‍ ജീവനക്കാരും വാക്സിന്‍ രണ്ട് ഡോസും എടുത്തവരായിരിക്കണം.

ഹാജര്‍നില- ഓഫീസുകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്ക് ഹാജരാകാം, ബിസിനസ് യോഗങ്ങളില്‍ വാക്സിനെടുത്ത 15 പേരിലധികം കൂടരുത്

ലൈബ്രറി, മ്യൂസിയം- മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം

ഷോപ്പിങ് സെന്‍ററുകള്‍- മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, ഫുഡ് കോര്‍ട്ടുകളില്‍ ഡെലിവറിക്ക് മാത്രം അനുമതി, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല

പാര്‍ക്കുകള്‍, കോര്‍ണീഷ്, ബീച്ചുകള്‍- അഞ്ച് പേരിലധികം കൂടി നില്‍ക്കരുത്, ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ കൂടുതല്‍ പേരാകാം

നഴ്സറികള്‍, ചൈല്‍ഡ് കെയറുകള്‍- മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരായിരിക്കണം

പൊതുഗതാഗത സര്‍വീസുകള്‍- മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കും

പൊതു ഒത്തുകൂടലുകള്‍- ഇന്‍ഡോര്‍ ചടങ്ങുകളില്‍ വാക്സിന്‍ രണ്ട് ഡോസുമെടുത്ത അഞ്ചിലധികം പേര്‍ കൂടരുത്, ഔട്ട് ഡോര്‍ ചടങ്ങുകളില്‍ വാക്സിനെടുത്ത പത്ത് പേര്‍ അല്ലെങ്കില്‍ അഞ്ച് പേര്‍

പള്ളികള്‍- നിലവിലുള്ള സ്ഥിതി തുടരും, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല, ടോയ്ലറ്റുകള്‍ അടഞ്ഞുകിടക്കും

സൂഖുകള്‍- വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തനം തുടരാം, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല

തിയറ്ററുകള്‍- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം, പ്രവേശനം പതിനാറ് വയസ്സിന് മുകളിലുള്ള, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം.

ഹെല്‍ത്ത് ക്ലബ്, ഫിറ്റ്നസ് സെന്‍ററുകള്‍, സ്പാ- മുപ്പത് ശതമാനം ശേഷിയോടെ തുറക്കാം-പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം

കളിസ്ഥലങ്ങളും എന്‍റര്‍ടെയിന്‍മെന്‍റ് മേഖലകളും- 30,20 ശതമാനം ശേഷിയോടെ തുറക്കും, ഇന്‍ഡോര്‍ കളിസ്ഥലങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

വിവാഹ ചടങ്ങുകള്‍ക്ക് അനുമതിയില്ല

ക്ലീനിങ് കമ്പനികള്‍ക്ക് രണ്ട് ഡോസ് വാക്സിനെടുത്ത ജീവനക്കാരെ വെച്ച് നിബന്ധനകളോടെ ജോലി പുനരാരംഭിക്കാം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പതുക്കെ നിയന്ത്രണവിധേയമാകുന്നുണ്ടെങ്കിലും സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും കര്‍ശനമായി തന്നെ തുടരണമെന്ന് ഡോ.ഖാല്‍ അറിയിച്ചു. 'നിലവില്‍ പുതിയ കോവിഡ് കേസുകള്‍ കാര്യമായി കുറഞ്ഞു വരുന്നുണ്ടെങ്കിലും പെരുന്നാളിന് ശേഷം കൂടാനുള്ള സാധ്യത കാണുന്നുണ്ട്'. 'വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഇപ്പോഴും രാജ്യത്തുണ്ട്'. അതിനാല്‍ തന്നെ ജാഗ്രത തുടരണമെന്നും ഡോ ഖാല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Next Story