ഇന്ത്യ - സൗദി വിമാന സർവീസ്: എംബസി നേതൃത്വത്തിൽ ചർച്ച തുടങ്ങി
ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള യാത്ര മുടങ്ങിയിട്ട്..

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിച്ചു. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ പ്രസിഡന്റും തമ്മിലായിരുന്നു ചർച്ച. ഇന്ത്യയിലെ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ യാത്ര പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള യാത്ര മുടങ്ങിയിട്ട്. നേരത്തെ ചർച്ചകളെല്ലാം പൂർത്തിയായി സർവീസിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വകഭേദം പടരുന്നത്. ഇതോടെയാണ് വീണ്ടും ചർച്ച വഴിമുടങ്ങിയത്. മാത്രവുമല്ല, ഇന്ത്യയിലെ കൊറോണ ഭീതിയിൽ സൗദിയുടെ സമീപ രാജ്യങ്ങളും ഇടത്താവളമായിരുന്ന മറ്റു വഴികളും അടഞ്ഞു. ഇതോടെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു. പലരുടേയും വിസാ കാലാവധിയും കഴിഞ്ഞു. കേന്ദ്ര ഇടപെടൽ ഇഴഞ്ഞതോടെ യാത്രകൾ സങ്കീർണമാകുകയും ചെയ്തു. ഇതിനിടയിലാണ് വീണ്ടും എംബസി ചർച്ചകൾ തുടങ്ങുന്നത്. ഇന്ത്യയിൽ കോവിഡ് കേസുകളിൽ കുറയുന്നുണ്ട്. ഇത് തുടർന്നാൽ വിമാന യാത്രക്ക് വഴി തുറക്കുമോയെന്നാണ് ഇനിയറിയേണ്ടത്.
Adjust Story Font
16

