Quantcast

വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി സൗദി അറേബ്യ

കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അനുമതി നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    6 May 2021 1:11 AM GMT

വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി സൗദി അറേബ്യ
X

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷനും അനുമതി നല്‍കിയതോടെ നടപടികള്‍ ഊര്‍ജിതമാക്കി വിമാന കമ്പനികള്‍. യാത്ര ചെയ്യുന്നിടങ്ങളിലേക്കുള്ള കോവിഡ് ചട്ടങ്ങളും നിബന്ധനകളും സൗദി എയര്‍ലൈന്‍സ് പുറത്തിറക്കി. കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അനുമതി നല്‍കിയത്.

അതോറിറ്റുകളുടെ അന്തിമ അനുമതി ലഭ്യമായതോടെ സര്‍വീസ് ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വിമാന കമ്പനികളും ഊര്‍ജിതമാക്കി. സൗദി ആഭ്യന്തര മന്ത്രാലയവും തുടര്‍ന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് സര്‍വീസ് ആരംഭിക്കുന്നതിന് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. സര്‍വീസ് ആരംഭിക്കുന്നത് മുതല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളില്‍ നിലവിലുള്ള കോവിഡ് ചട്ടങ്ങളും യാത്രാ നിബന്ധനകളും സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദി എയര്‍ലൈന്‍സ് പുറത്തിറക്കി.

മുപ്പത്തിയെട്ട് രാജ്യങ്ങളിലെ നിബന്ധനകളാണ് യാത്രക്കാര്‍ക്കായി സൗദിയ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലേക്കുള്ള നിബന്ധനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പട്ടികയിലുള്ള എല്ലാ രാജ്യങ്ങളിലേക്കും സൗദിയ സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കോവിഡിന്റെ അതിവ്യാപനം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നേരത്തെ അറിയിച്ചിട്ടുണ്ട്.

Watch Video:


TAGS :

Next Story