Quantcast

യുഎഇയിലെ പുതിയ ചെക്ക് നിയമ ഭേദഗതിയിൽ കര്‍ശന വ്യവസ്ഥകള്‍

നേരിട്ട് വിധി നടപ്പാക്കുന്ന എക്സിക്യുഷൻ കോടതിയേയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന കാതൽ.

MediaOne Logo

Web Desk

  • Updated:

    2021-04-21 01:07:44.0

Published:

21 April 2021 6:32 AM IST

യുഎഇയിലെ പുതിയ ചെക്ക് നിയമ ഭേദഗതിയിൽ കര്‍ശന വ്യവസ്ഥകള്‍
X

യു.എ.ഇ പുറത്തിറക്കിയ പുതിയ ചെക്ക് നിയമ മാറ്റങ്ങൾ അടുത്ത വർഷം ജനുവരി രണ്ട് മുതൽ നടപ്പിൽ വരും. ഗുണഭോക്താവിന്റെ പരാതി വേഗത്തിൽ പരിഹരിക്കപ്പെടുന്ന തരത്തിലാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം ചെക്കിനെ ഒരു എക്സിക്യുഷൻ ഡോക്യുമെന്റായി കണക്കാക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

നേരിട്ട് വിധി നടപ്പാക്കുന്ന എക്സിക്യുഷൻ കോടതിയേയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന കാതൽ. ഇതോടെ കാലതാമസം കൂടാതെ ചെക്ക് തുകയും അനുബന്ധ നഷ്ടങ്ങളും ഇടാക്കാൻ സാധിക്കും. നിലവിൽ ചെക്കിൽ രേഖപ്പെടുത്തിയ തുക പൂർണമായും ബാങ്കിൽ ഇല്ലെങ്കിൽ ചെക്ക് മടങ്ങും. എന്നാൽ, പുതിയ നിയമപ്രകാരം ബാങ്കിൽ പൂർണമായ തുക ഇല്ലെങ്കിലും ഉള്ള തുക ഉപഭോക്താവിന് ലഭിക്കും.

മനപ്പൂർവം ചെക്കുകളിൽ കൃത്രിമത്വം കാണിക്കുകയോ മറ്റൊരാളുടെ ചെക്കിൽ ഒപ്പിട്ടു നൽകുകയോ ചെയ്താൽ ക്രിമിനൽ നടപടിക്രമമുള്ള ശിക്ഷാനടപടി ഉണ്ടാകും. കോടതി വിധി രണ്ട് പ്രാദേശിക ന്യൂസ്‌ പേപ്പറിലോ ഓൺലൈനിലോ പ്രസിദ്ധപ്പെടുത്തണമെന്നും നിയമത്തിലുണ്ട്.

More to Watch:




TAGS :

Next Story