Quantcast

പെരുന്നാളിനും നിയന്ത്രണം തുടരും: വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് യുഎഇ

കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    5 May 2021 2:25 AM GMT

പെരുന്നാളിനും നിയന്ത്രണം തുടരും: വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് യുഎഇ
X

പെരുന്നാൾ അവധി ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് യു.എ.ഇ. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.

നിയന്ത്രണ വിധേയമായി റമദാനിൽ പള്ളികളിൽ പ്രാർഥനക്ക് അനുമതി നൽകിയിരുന്നു. എല്ലാ പള്ളികളും നിയന്ത്രണം പാലിക്കുന്നതിൽ വിജയിച്ചു എന്നാണ് വിലയിരുത്തൽ. വൻകിട മാളുകൾ ഉൾപ്പെടെ പൊതു ഇടങ്ങളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് ആളുകൾ ഒത്തുചേരാനുള്ള സാധ്യത അധികൃതർ കണക്കുകൂട്ടുന്നുണ്ട്. എന്നാൽ റമദാനിൽ നിഷ്കർശിച്ച അതേ വിലക്കുകൾ പെരുന്നാൾ ദിനങ്ങളിലും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

കഠിനാധ്വാനത്തിലൂടെയാണ് പ്രതിദിന കോവിഡ് കേസുകൾ കുറച്ചുകൊണ്ടുവന്നത്. ആഘോഷത്തിൽ മതിമറന്ന് അത് തകിടം മറിക്കരുതെന്ന് ആരോഗ്യവിഭാഗം ഹെൽത്ത് പ്രമോഷൻ മാനേജർ ഡോ. ഷെറീന അൽ മസ്റൂഇ വ്യക്തമാക്കി. നിയമവിരുദ്ധമായി സമൂഹ ഇഫ്താർ നടത്തിയ 39 സംഘങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം പൊലിസ് നടപടി സ്വീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് 5000 ദിർഹവും വിളിച്ചുചേർത്തവർക്ക് 10,000 ദിർഹവും പിഴ വിധിച്ചു.

More to Watch...


TAGS :

Next Story