സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14പേർ പിടിയിൽ
ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ തകർത്ത് കവർച്ച നടത്തിയിരുന്ന മറ്റൊരു സംഘവും അറസ്റ്റിലായി. നാല് യെമനികളാണ് പിടിയിലായത്.

സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14 പേർ പിടിയിലായി. മൂന്ന് കേസുകളിലായാണ് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പൊലീസ് ചമഞ്ഞെത്തിയായിരുന്നു കവർച്ച. പണവും മൊബൈൽ ഫോണുകളും വിലയേറിയ വസ്തുക്കളും ഇവർ കവർന്നതായി പൊലീസ് അറിയിച്ചു. ഇതിൽ ഏഴുപേർ മക്ക പ്രവശ്യ പൊലീസിന്റെ പിടിയിലാണ്. ആറ് യമനികളും ഒരു ഫലസ്തീൻ പൗരനുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ തകർത്ത് കവർച്ച നടത്തിയിരുന്ന മറ്റൊരു സംഘവും അറസ്റ്റിലായി. നാല് യെമനികളാണ് പിടിയിലായത്. ഇവരിൽ ഒരാളൊഴികെ എല്ലാവരും താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരാണ്. വാഹന മോഷ്ടാക്കളായ മൂന്ന് സൗദി പൗരന്മാരേയും റിയാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ആടുകളെ മോഷ്ടിക്കുവാനും വഴിയാത്രക്കാരെ കൊള്ളയടിക്കുവാനുമായിരുന്നു ഇവർ വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. ഇത്തരത്തിൽ 12 വാഹനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
Adjust Story Font
16

