Quantcast

'സ്വകാര്യ മേഖലയിലെ സ്വദേശി വത്കരണത്തിന് വ്യക്തമായ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ട്'; ഖത്തര്‍ തൊഴില്‍ മന്ത്രി

ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ള സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം

MediaOne Logo

Web Desk

  • Updated:

    2023-09-21 18:37:45.0

Published:

22 Sept 2023 12:05 AM IST

strategy for indigenization, private sector, Minister of Labor of Qatar, latest malayalam news,സ്വദേശിവത്കരണത്തിനുള്ള തന്ത്രം, സ്വകാര്യ മേഖല, ഖത്തറിലെ തൊഴിൽ മന്ത്രി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ദോഹ: സ്വകാര്യമേഖലയില്‍ സ്വദേശി വത്കരണത്തിന് വ്യക്തമായ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി അലി ബിന്‍ സാമിക് അല്‍ മര്‍റി. ഒമാനില്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ള സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം. യോഗത്തില്‍ , ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക, തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുക, മാനവ വിഭവശേഷിയുടെ മേന്മ ഉറപ്പാക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.

ജിസിസിയിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സഹകരണങ്ങളും ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകത ഖത്തര്‍ തൊഴില്‍ മന്ത്രി വിശദീകരിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച് അടുത്ത വര്‍ഷം ആദ്യത്തില്‍ ആഫ്രിക്കന്‍ യൂണിയനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു

TAGS :

Next Story