Quantcast

കുവൈത്തിൽ നിന്നും പഠനയാത്രക്ക് പോയ വിദ്യാർഥി യു.എസില്‍ മുങ്ങിമരിച്ചു

ഗുരുതരാവസ്ഥയിലായ പ്രജോബ് ജെബാസ് ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    5 Dec 2023 3:37 PM IST

Kuwait , US, study trip, latest malayalam news, കുവൈറ്റ്, യുഎസ്, പഠന യാത്ര, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂള്‍ വിദ്യാർഥി യു.എസില്‍ മുങ്ങിമരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തൽ കുളത്തിലുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിലായ പ്രജോബ് ജെബാസ് ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടത്.


പഠനയാത്രയുടെ ഭാഗമായി സഹപാഠികളോടപ്പം ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രജോബ്. തമിഴ്‌നാട്‌ തിരുനെല്‍വേലി സ്വദേശിയാണ്.


പിതാവ് സഹായ തോമസ് രൂപന്‍ ഖറാഫി കൺസ്ട്രക്‌ഷനിലും മാതാവ് വിൻസി ടാലി ഗ്രൂപ്പിലുമാണ് ജോലി ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് പ്രജോബിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഓര്‍ലാന്റോയില്‍ എത്തിയിരുന്നു.

TAGS :

Next Story