Quantcast

24 സ്കൂള്‍ കെട്ടിടങ്ങള്‍ പണിയും: ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി

MediaOne Logo

Web Desk

  • Published:

    6 Jan 2022 12:48 PM GMT

24 സ്കൂള്‍ കെട്ടിടങ്ങള്‍ പണിയും: ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി
X

വിവിധ ഗവര്‍ണറേറ്റുകളിലെ സ്കൂളുകളിലായി 24 കെട്ടിടങ്ങള്‍ പണിയുമെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണിത്. മൊത്തം 400 ക്ളാസ് റൂമുകളാണ് പുതുതായി പണിയാനുദ്ദേശിക്കുന്നത്. സുസ്ഥിര വികസനം 2030 ന്‍െറ ഭാഗമായി മുഴുവന്‍ സ്കൂളുകളിലെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ സ്കൂളുകളും കെട്ടിടങ്ങളും പണിയുമെന്നും അദ്ദേഹം പറഞ്ഞു.

നാല് സ്കൂളുകളില്‍ പുതുതായി നാല് അക്കാദമിക കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 46 ക്ളാസ് മുറികളിലായി മൊത്തം 1680 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. കൂടാതെ അടുത്ത് തന്നെ നാല് സ്കൂളുകളിലായി നാല് കെട്ടിടങ്ങള്‍ കൂടി പണി പൂര്‍ത്തിയാകാനുണ്ട്. 64 ക്ളാസ് മുറികളിലായി 2240 വിദ്യാര്‍ഥികളെ ഇതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story