സാഫ്റയിൽ പുതിയ സിഗ്നൽ സംവിധാനം നിലവിൽ വരും

- Published:
9 Jun 2023 4:08 PM IST

ബഹ്റൈനിലെ സാഫ്റയിൽ പുതിയ സിഗ്നൽ സംവിധാനം നിലവിൽ വരുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
സാഫ്റയുമായി ബന്ധിപ്പിക്കുന്ന ശൈഖ് സൽമാൻ റോഡും സാഫ്റയുമായി ബന്ധിപ്പിക്കുന്ന 4225 നമ്പർ റോഡും ചേർന്ന ജങ്ഷനിലാണ് സിഗ്നൽ പുതുതായി ഏർപ്പെടുത്തുന്നത്. ഇന്ന് മുതൽ സിഗ്നൽ പ്രവർത്തന സജ്ജമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16
