Quantcast

സുരക്ഷ, സമൃദ്ധി, സംയോജനം മേഖലകളിൽ ബഹ്റൈനും യുഎസും തമ്മിൽ കരാർ

MediaOne Logo

Web Desk

  • Published:

    18 Sept 2023 10:27 PM IST

സുരക്ഷ, സമൃദ്ധി, സംയോജനം മേഖലകളിൽ ബഹ്റൈനും യുഎസും തമ്മിൽ കരാർ
X

സുരക്ഷ, സമൃദ്ധി, സംയോജനം എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കാൻ ബഹ്റൈനും യു.എസും തമ്മിൽ കരാറിലേർപ്പെടാനുളള തീരുമാനത്തെ യു.എസ് സെൻട്രൽ കമാൻഡ് സ്വാഗതം ചെയ്തു.

കഴിഞ്ഞ ദിവസം വാഷിങ്ടണിൽ വെച്ചായിരുന്നു കരാറിൽ ഒപ്പുവെച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണും ചേർന്നാണ് കരാറിൽ ഒപ്പു വെച്ചത്.

മേഖലയിൽ സുരക്ഷയും സുഭിക്ഷതയും ഉറപ്പാക്കാൻ കരാർ കാരണമാകുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അഞ്ച് വർഷത്തേക്കാണ് സുരക്ഷ, സാമ്പത്തികം എന്നീ മേഖലകളിലുള്ള കരാർ.

TAGS :

Next Story