Quantcast

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രൻഡ്‌സ് അസോസിയേഷൻ

MediaOne Logo

Web Desk

  • Published:

    13 Jun 2025 9:39 PM IST

Ahmedabad plane crash painful: Friends Association
X

മനാമ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒരാളൊഴികെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത് അത്യധികം വേദനാജനകമാണ്. കൂടാതെ വിമാനം തകർന്നു വീണ ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ മരണവും ദുഃഖകരമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ക്ഷമയും സഹനവും കൈക്കൊള്ളാൻ സാധിക്കട്ടെയെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ജാഗ്രത കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് കഴിയേണ്ടതുണ്ടെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

TAGS :

Next Story