Quantcast

ബഹ്‌റൈനിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കൺസൾേട്ടഷൻ: ആപ്പ് വഴി ബുക്ക് ചെയ്യാം

സിഹ്ഹത്തീ (മൈ ഹെൽത്ത്) എന്ന പേരിലുള്ള ആപ്ലിക്കേഷനിലാണ് സൗകര്യം

MediaOne Logo

Web Desk

  • Published:

    3 April 2024 9:16 AM GMT

eGovernment and Information Authority has announced that it has launched an app-based system for booking evening consultations at primary health centers in Bahrain.
X

മനാമ: ബഹ്‌റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരത്തെ കൺസൾേട്ടഷന് ആപ് വഴി ബുക്ക് ചെയ്യാൻ സംവിധാനമാരംഭിച്ചതായി ഇ ഗവർമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സിഹ്ഹത്തീ (മൈ ഹെൽത്ത്) എന്ന പേരിലുള്ള ആപ്ലിക്കേഷനിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഗവൺമെൻറ് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും പരിശോധന സമയം ബുക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

'ചൂസ് യുവർ ഡോക്ടർ' പദ്ധതി പ്രകാരം ഓരോരുത്തരും രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അപ്പോയ്‌മെൻറാണ് ഇതു വഴി ലഭിക്കുക. അപ്പോയ്‌മെൻറ് എടുക്കാനും ഒഴിവാക്കാനും റീ അപ്പോയ്‌മെൻറ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.

TAGS :

Next Story