Quantcast

74,000 ദിനാർ വില വരുന്ന മയക്കുമരുന്നുമായി പിടിയിൽ

MediaOne Logo

Web Desk

  • Published:

    5 Jun 2023 10:04 PM IST

74,000 ദിനാർ വില വരുന്ന   മയക്കുമരുന്നുമായി പിടിയിൽ
X

74,000 ദിനാർ വില വരുന്ന മയക്കുമുരുന്നുമായി ഏതാനും പേർ ബഹ്‌റൈനിൽ പിടിയിലായതായി ആന്റി ഡ്രഗ്‌സ് വിഭാഗം അറിയിച്ചു. വിവിധ കേസുകളിലായി മൂന്ന് കിലോയിലധികം ഹഷീഷും ചരസ്സുമാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ 74,000 ദിനാറോളം വിലവരുന്നവയാണ് ഇവ.

സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ ചോദ്യം ചെയ്യുകയും അവരുടെ താമസ സ്ഥലങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. പ്രതികളെ നിയമനടപടികൾക്കായി റിമാന്റ് ചെയ്തിരിക്കുകയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾക്ക് 996 എന്ന ഹോട്ട്‌ലൈൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story