Quantcast

നയതന്ത്ര മേഖലയിൽ ബഹ്​റൈൻ മുന്നേറ്റം നടത്തിയതായി വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2022-01-11 11:01:04.0

Published:

11 Jan 2022 11:00 AM GMT

നയതന്ത്ര മേഖലയിൽ ബഹ്​റൈൻ മുന്നേറ്റം നടത്തിയതായി വിലയിരുത്തൽ
X

നയത​ന്ത്ര മേഖലയിൽ ബഹ്​റൈൻ വലിയ മുന്നേറ്റം നടത്തിയതായി കഴിഞ്ഞ ദിവസം ചേർന്ന ബഹ്​റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ്​ യോഗത്തിലാണ്​ കഴിഞ്ഞ 50 വർഷത്തിനിടയിൽ നയതന്ത്ര മേഖലയിൽ ബഹ്​റൈൻ കൈവരിച്ച നേട്ടം വിലയിരുത്തിയത്.

ലോകത്തെ വിവിധ രാഷ്​ട്രങ്ങളുമായി ബന്ധം സ്​ഥാപിക്കുകയും അവ ഉത്തരോത്തരം ശക്​തിപ്പെടുത്തുകയും ചെയ്യുന്നതിൽ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽഖലീഫയുടെ നയനിലപാടുകൾക്ക്​ ശ്ര​ദ്ധേയ പങ്കുണ്ട്​. അന്താരാഷ്​ട്ര തലത്തിലും ​മേഖലയിലും സ്​ഥാനമുറപ്പിക്കാൻ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി.

സുരക്ഷയും വളർച്ചയും എന്നതാണ്​ ബഹ്​റൈന്‍റെ നയതന്ത്ര ബന്ധത്തിന്‍റെ അടിസ്​ഥാനം. എല്ലാ വർഷവും ജനുവരി 14 ബഹ്​റൈൻ നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ഈ രംഗത്ത്​ പ്രവർത്തിക്കുന്ന മുഴുവൻ വ്യക്​തിത്വങ്ങൾക്കും കാബിനറ്റ്​ ആശംസകൾ അറിയിച്ചു.

TAGS :

Next Story