Quantcast

ബഹ്‌റൈനില്‍ ചെമ്മീൻ ട്രോളിങിനും വില്‍പനയ്ക്കും ആറ്​ മാസ നിരോധനം

ഫെബ്രുവരി ഒന്ന്​ മുതൽ ജൂലൈ 31 വരെയാണ്​ വിലക്ക്​ തുടരുക

MediaOne Logo

Web Desk

  • Updated:

    2022-02-03 11:38:19.0

Published:

3 Feb 2022 11:33 AM GMT

ബഹ്‌റൈനില്‍ ചെമ്മീൻ ട്രോളിങിനും വില്‍പനയ്ക്കും ആറ്​ മാസ നിരോധനം
X

ചെമ്മീൻ ട്രോളിങിനും വിൽപനക്കും ആറ്​ മാസത്തേക്ക്​ നിരോധമേർപ്പെടുത്തി ഉത്തരവ്​. പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രാലയത്തിലെ കാർഷിക, സമുദ്ര സമ്പദ്​ വിഭാഗം അതോറിറ്റി ചീഫ്​ ​ഇബ്രാഹിം ഹസൻ അൽ ഹാജ്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. ചെമ്മീൻ പ്രജനന, വളർച്ചാ കാലമായതിനാലാണ്​ ആറ്​ മാസം ഇവ പിടിക്കുന്നതിനും കച്ചവടം ​​ചെയ്യുന്നതിനും വിലക്കുള്ളത്​.

ഫെബ്രുവരി ഒന്ന്​ മുതൽ ജൂലൈ 31 വരെയാണ്​ വിലക്ക്​ തുടരുക. ആഗസ്റ്റ്​ ഒന്നിന്​ നിരോധം നീക്കുകയും ചെയ്യും. നിയമം ലംഘിച്ച്​ ചെമ്മീൻ പിടിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story