Quantcast

ബഹ്‌റൈനില്‍ സ്​പോൺസർഷിപ്പ്​ മാറാനുള്ള കാലാവധി രണ്ട്​ വർഷമാക്ക​ണമെന്ന്​ പാർലമെന്‍റ്​

MediaOne Logo

Web Desk

  • Updated:

    2022-01-05 13:30:46.0

Published:

5 Jan 2022 1:09 PM GMT

ബഹ്‌റൈനില്‍ സ്​പോൺസർഷിപ്പ്​ മാറാനുള്ള കാലാവധി രണ്ട്​ വർഷമാക്ക​ണമെന്ന്​ പാർലമെന്‍റ്​
X

വിദേശ തൊഴിലാളികൾക്ക്​ നിലവിലുള്ള സ്​പോൺസർഷിപ്പ്​ മാറുന്നതിനുള്ള കാലാവധി ഒരു വർഷത്തിൽ നിന്നും രണ്ടു വർഷമാക്കി വർധിപ്പിക്കണമെന്ന്​ പാർലമെന്‍റ്​ സർക്കാരിനോട്​ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ മാറ്റം വരുത്തണമെന്നും തൊഴിലാളിക്കും തൊഴിലുടമക്കും​ സാവകാശം ലഭിക്കാൻ ഇത്​ വഴിയൊരുക്കുമെന്നുമാണ്​ വാദം.

സാമൂഹിക നീതി ഉറപ്പാക്കുന്നതിനും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം മാനിക്കുന്നതിനും ഇത്​ കാരണമാകുമെന്ന്​ ചുണ്ടിക്കാണിക്ക​​പ്പെടുന്നു. തൊഴിലാളിയും ​തൊഴിലുടമയുടെയും പരസ്​പര ധാരണ പ്രകാരമാണ്​ സ്​പോൺസർഷിപ്പ്​ മാറ്റം സാധ്യമാകുന്നതെന്ന്​ ചോദ്യത്തിന്​ മറുപടിയായി തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാൻ പറഞ്ഞു. ഇതിന്​ സ്വദേശിവൽക്കരണവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story