Quantcast

ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

MediaOne Logo

Web Desk

  • Published:

    23 Nov 2022 1:11 PM IST

ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ   പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X

ബഹ്‌റൈനിൽ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ മന്ത്രിസഭ രൂപവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ഹമദ് രാജാവിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു.

ഹമദ് രാജാവിന് മുന്നിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഉപപ്രധാനമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സഖീർ പാലസിലായിരുന്നു ചടങ്ങ്. പുതുതായി അധികാരേമറ്റെടുത്ത പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് ഹമദ് രാജാവ് ആശംസകൾ നേർന്നു.

TAGS :

Next Story