Quantcast

ബഹ്‌റൈൻ-ഒമാൻ സംയുക്ത സുഗന്ധദ്രവ്യ പ്രദർശനം അടുത്തയാഴ്ച

MediaOne Logo

Web Desk

  • Published:

    1 Sept 2022 10:41 AM IST

ബഹ്‌റൈൻ-ഒമാൻ സംയുക്ത സുഗന്ധദ്രവ്യ പ്രദർശനം അടുത്തയാഴ്ച
X

ബഹ്‌റൈൻ-ഒമാൻ സംയുക്തമായി നടത്തുന്ന പ്രഥമ സുഗന്ധദ്രവ്യ പ്രദർശനം അടുത്താഴ്ച അവന്യൂസ് മാളിൽ നടക്കും. വാണിജ്യ-വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനം ബഹ്‌റൈൻ-ഒമാൻ ഫ്രൻഡ്ഷിപ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെയും, ബുഖൂറിന്റെയും വിവിധ ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാവും.

മൂന്നുദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം ശക്തമാക്കാനുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

പരിപാടി വിജയിപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സുഗന്ധദ്രവ്യ നിർമാണ, വിപണന മേഖലകളിൽ ബഹ്‌റൈന് സ്വന്തമായ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രസ്തുത പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുള്ളത്. ഒമാനും ഈ മേഖലയിൽ വലിയ അളവിൽ മുന്നോട്ടു പോകാൻ സാധ്യമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സംയുക്ത പ്രദർശനമെന്ന ആശയം പൂർണമാകുന്നത്.

TAGS :

Next Story