Quantcast

വിലവർധനക്കെതിരെ ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ

MediaOne Logo

Web Desk

  • Published:

    10 Feb 2023 1:32 PM GMT

വിലവർധനക്കെതിരെ ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ
X

വിലവർധനക്കെതിരെ ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ രംഗത്ത്. വാണിജ്യ, വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വർധന തടയുന്നതിന് സർക്കാർ ഇടപെടേണ്ടതുണ്ട്.

വിലവർധനക്ക് സർക്കാർ ഉത്തരവാദിയല്ലെങ്കിലും അഞ്ച് കമ്പനികൾ വില നിയന്ത്രിക്കുന്ന അവസ്ഥയുണണ്ടെന്നും വിമർശനമുയർന്നു. വിലവർധന അന്താരാഷ്ട്ര പ്രതിഭാസമാണെന്നും എന്നാൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ വില വർധിപ്പിക്കാതെ വിൽപന നടത്തുന്നതിന് സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ മാസം മാത്രം വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും നിയമം ലംഘിച്ച 27 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഉത്തരവിടുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story