Quantcast

നാട്ടിലേക്ക് പോകാനിരുന്ന കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.

MediaOne Logo

Web Desk

  • Published:

    1 Aug 2022 12:34 AM IST

നാട്ടിലേക്ക് പോകാനിരുന്ന കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
X

മനാമ: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം. 32 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 11 വർഷമായി നാഷണൽ ഗാർഡിൽ ജോലി ചെയ്തു വരികയായിരുന്നു.

അൽ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് സജീവ പ്രവർത്തകനായ ഇദ്ദേഹം നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കിങ് ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബഹ്റൈനിൽ ഖബറടക്കം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അൽ ഹിദായ മുഹറഖ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു

TAGS :

Next Story