Quantcast

ബഹ്‌റൈൻ-ഖത്തർ വിമാന സർവീസ് മെയ് 25 മുതൽ

MediaOne Logo

Web Desk

  • Updated:

    2023-05-16 01:49:18.0

Published:

16 May 2023 7:09 AM IST

Bahrain-Qatar flight service
X

ബഹ്‌റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസ് ഈ മാസം 25 മുതൽ പുനരാരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവീസ് പുനരാരംഭിക്കുന്നത്.

ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ സംഭാഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലും വിവിധ ചർച്ചകൾ നടന്നു.

TAGS :

Next Story