Quantcast

ഈ വർഷം രണ്ടാം പാദത്തിൽ ബഹ്റൈൻ 6.9 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

രാജ്യത്തെ എണ്ണയിതര മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-09-28 02:02:49.0

Published:

28 Sep 2022 1:58 AM GMT

ഈ വർഷം രണ്ടാം പാദത്തിൽ ബഹ്റൈൻ  6.9 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്
X

ഈ വർഷം രണ്ടാം പാദത്തിൽ ബഹ്‌റൈൻ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട് . രാജ്യത്തെ എണ്ണയിതര മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയത്. എണ്ണയിതര രംഗത്ത് ഹോട്ടൽ, റസ്റ്റോറന്റ് മേഖലയാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയത്. മുൻ വർഷത്തേക്കാൾ 18.1 ശതമാനം വളർച്ചയാണ് ഈ മേഖല സ്വന്തമാക്കിയത്.

15.1 ശതമാനം വളർച്ചയോടെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മേഖല രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള ഉൽപാദന മേഖലയുടെ വളർച്ച 7.6 ശതമാനമാണ്. അലൂമിനിയം ബഹ്‌റൈൻ (അൽബ), ബഹ്‌റൈൻ നാഷനൽ ഗ്യാസ് കമ്പനി (ബനഗ്യാസ്), ബഹ്‌റൈൻ പെട്രോളിയം കമ്പനി (ബാപ്‌കോ) എന്നിവയുടെ ഉൽപാദനത്തിലും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തി. വ്യാപാര മേഖല 7.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. പോയന്റ് ഓഫ് സെയിൽ, ഇ-കോമേഴ്‌സ് രംഗത്തെ വളർച്ച വ്യാപാര മേഖലക്ക് സഹായകമായതായും കണക്കുകൾ വ്യക്തമാക്കുന്നു.

സർക്കാർ സേവന മേഖലയിൽ 7.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ . റിയൽ എസ്റ്റേറ്റ് മേഖലയും ബിസിനസ് സേവന മേഖലയും രണ്ടാം പാദത്തിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 4.5 ശതമാനമാണ് ഈ മേഖലകളിലെ വളർച്ച.ഗൾഫ് ഡെവലപ്‌മെന്റ് ഫണ്ടിനു കീഴിൽ ഈ വർഷം രണ്ടാം പാദത്തിൽ 100 മില്യൺ ഡോളറിന്റെ പദ്ധതികൾക്ക് കരാർ നൽകിയതോടെ ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ നൽകിയ കരാറുകളുടെ മൊത്തം തുക 6.1 ബില്യൺ ഡോളറായി ഉയർന്നു. ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഹാർട്ട് സെന്റർ, ജനാബിയ റോഡ് വികസന പദ്ധതി, സ്‌പോർട്‌സ് സിറ്റി പദ്ധതി എന്നിവയാണ് രാജ്യത്ത് ഈ കാലയളവിൽ കരാർ നൽകിയ പ്രധാന പദ്ധതികൾ.

TAGS :

Next Story