Quantcast

ബഹ്റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും

MediaOne Logo

Web Desk

  • Published:

    10 Oct 2022 8:01 AM GMT

ബഹ്റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും
X

ബഹ് റൈൻ മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്ന്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി. ബഹ്​റൈൻ സന്ദർശനത്തിനെത്തിയ മാലിദ്വീപ്​ പ്രസിഡന്‍റ്​ ​ഇബ്രാഹിം മുഹമ്മദ്​ സ്വാലിഹിനെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും ഏറെ സന്തോഷം നൽകുന്നതായിരുന്നുവെന്ന്​ ഇബ്രാഹിം മുഹമ്മദ്​ സാലിഹ്​ വ്യക്​തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാനും തീരുമാനിച്ചിട്ടുണ്ട്​.

TAGS :

Next Story