Quantcast

ആക്രമണ ഭീതി: ബഹ്‌റൈനിലെ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി

അവശ്യസാധനങ്ങൾ ലഭ്യമാക്കാനായി മാളിനുള്ളിലെ ഹൈപ്പർമാക്‌സ് അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കും

MediaOne Logo

Web Desk

  • Published:

    2 March 2026 8:24 PM IST

ആക്രമണ ഭീതി: ബഹ്‌റൈനിലെ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി
X

മനാമ: ആക്രമണ ഭീതിയെ തുടർന്ന് ബഹ്‌റൈനിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സിറ്റി സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് നിലവിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

അതേസമയം പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാനായി മാളിനുള്ളിലെ ഹൈപ്പർമാക്‌സ് അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാൾ താൽക്കാലികമായി അടച്ചുപൂട്ടിയതിനെതുടർന്ന് ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story