Quantcast

ബഹ്‌റൈനിലെ ആദ്യ യു-ടേൺ ഫ്‌ളൈഓവർ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    27 Dec 2022 5:07 AM GMT

ബഹ്‌റൈനിലെ ആദ്യ യു-ടേൺ  ഫ്‌ളൈഓവർ ഉദ്ഘാടനം ചെയ്തു
X

ബഹ്‌റൈനിലെ ആദ്യത്തെ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യു-ടേൺ ഫ്‌ളൈഓവർ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് ഉദ്ഘാടനം ചെയ്തത്.

ജുഫൈറിൽനിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാസൽമാനിലേക്കും പോകുന്നവരെ ഉദ്ദേശിച്ചാണ് യു-ടേൺ ഫ്‌ളൈഓവർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ശൈഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഇത് പ്രയോജനപ്പെടും.

പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിൽനിന്ന് അൽ ഫാതിഹ് ഹൈവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനുള്ള പാത അടക്കുകയും ചെയ്യും. ഇവിടെയുള്ള ട്രാഫിക് സിഗ്‌നൽ സ്ഥിരമായി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇത്.

പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ൽനിന്ന് 140,000 ആയി ഉയരും. മനാമ ഭാഗത്തുനിന്ന് പ്രിൻസ് സൗഉദ് അൽ ഫൈസൽ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവർക്കായി നിർമിക്കുന്ന ലെഫ്റ്റ് ടേൺ ഫ്‌ളൈഓവറിന്റെ നിർമാണം പുരോഗമിക്കുകയാണ്.

അടുത്ത വർഷം ആദ്യ പാദത്തിൽ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് ഹോട്ടൽ ജങ്ഷനിൽ ഇരുദിശയിലേക്കും മൂന്ന് വരി അടിപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

TAGS :

Next Story