Quantcast

ബഹ്റൈൻ ആഭ്യന്തര, തൊഴിൽ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

MediaOne Logo

Web Desk

  • Published:

    18 Feb 2022 9:03 AM GMT

ബഹ്റൈൻ ആഭ്യന്തര, തൊഴിൽ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി
X

ബഹ്റൈൻ ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാനെ സ്വീകരിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നടപടികൾ ശക്​തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുകയും ഇതിനായി തൊഴിൽ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിലെത്തുകയും ചെയ്​തതായി ആഭ്യന്തര മന്ത്രി വിലയിരുത്തി.

ഇക്കാര്യത്തിൽ നേടിയെടുത്ത മുന്നേറ്റത്തിന്​ തൊഴിൽ മന്ത്രിക്കും അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ യു.എസ്​ വിദേശകാര്യ മന്ത്രാലയ റിപ്പോർട്ട്​ പ്രകാരം ബഹ്​റൈന്​ മുൻനിര സ്​ഥാനം ലഭിച്ചത്​ നിരന്തരമായ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്​. രാജ്യത്തിന്‍റെ സംസ്​കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിന്​ മനുഷ്യക്കടത്തിനെതിരായ പ്രവർത്തനം അനിവാര്യമാ​ണെന്നും ശൈഖ്​ റാശിദ്​ ചൂണ്ടിക്കാട്ടി.

നിയമവും ചട്ടങ്ങളും കർക്കശമാക്കുന്നതോടൊപ്പം മനുഷ്യക്കടത്തിന്​ ഇരയാകുന്നവർക്കാവശ്യമായ സംരക്ഷണമൊരുക്കാനും ബഹ്​റൈന്​ സാധിക്കുന്നു​ണ്ടെന്നും അദ്ദേഹം വിലയിരുത്തി. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും തൊഴിൽ മന്ത്രി ​പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

കൂടിക്കാഴ്ചയിൽ ​എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ജമാൽ അബ്​ദുൽ അസീസ്​ അൽ അലവി, പബ്ലിക്​ സെക്യുരിറ്റി ചീഫ്​ മേജർ ജനറൽ താരിഖ്​ ഹസൻ അൽ ഹസൻ എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story