Quantcast

ഹമദ് രാജാവുമായി കാതോലിക്ക ബാവ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    10 Oct 2022 6:01 PM IST

ഹമദ് രാജാവുമായി കാതോലിക്ക ബാവ കൂടിക്കാഴ്ച നടത്തി
X

പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാളിനും വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് കാതോലിക്ക ബാവ ബഹ്റൈനിൽ എത്തിയത്.

സ്നേഹത്തിന്റെയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവകാരുണ്യരംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സഹവർത്തിത്വവും സ്നേഹവും മതങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും പുലർത്താൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും രാജ്യത്തെ മറ്റ് ചർച്ചുകളും ചെയ്യുന്ന സേവനങ്ങളെയും രാജാവ് അഭിനന്ദിച്ചു.

TAGS :

Next Story