സമഗ്ര ഗതാഗത നയം ഫലിച്ചു; ബഹ്റൈനില്‍ വാഹനാപകട മരണങ്ങള്‍ 60 ശതമാനം കുറഞ്ഞു

മേഖലയിൽ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-09-20 18:21:52.0

Published:

20 Sep 2021 6:21 PM GMT

സമഗ്ര ഗതാഗത നയം ഫലിച്ചു; ബഹ്റൈനില്‍ വാഹനാപകട മരണങ്ങള്‍  60 ശതമാനം കുറഞ്ഞു
X

ബഹ്റൈനിൽ റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞു. രാജ്യത്ത് സമഗ്ര ഗതാഗത നയം ആവിഷ്കരിച്ചതിനു ശേഷമാണ് ഈ മാറ്റമുണ്ടായതെന്ന് അധിക്യതർ വ്യക്തമാക്കി.

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയാണ് അറിയിച്ചത്. 2015 ൽ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചതിനു ശേഷം 2020 വരെ റോഡപകടങ്ങളിലെ പരിക്കിന്‍റെയും മരണ നിരക്കിൻ്റെയും കാര്യത്തിൽ സാരമായ കുറവുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം മുതൽ ഈ വർഷം ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഇത് 35 ശതമാനം കുറഞ്ഞിരുന്നു. മേഖലയിൽ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു. വാഹനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വർധന ഇക്കാലയളവിൽ ഉണ്ടായിട്ടും റോഡപകടങ്ങൾ കുറക്കാനായത് മികച്ച നേട്ടമായാണ് അധിക്യതർ വിലയിരുത്തുന്നത്.

ഈസ്റ്റ് ഹിദ്ദ് സിറ്റി, സൽമാൻ സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പുതിയ നഗരങ്ങളുടെ നിർമാണവും വാഹന സാന്ദ്രത ഉയർന്നതും ഈ രംഗത്തെ മാറ്റങ്ങളാണ്. ട്രാഫിക് സംവിധാനം, സ്മാർട്ട് സാങ്കതിക വിദ്യയുടെ സഹായത്തോടെ ഗതാഗത നിയന്ത്രണം, നിയമ നിർവഹണം, മൊബൈൽ പട്രോളിങ്, അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പരിഷ്കരണ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

TAGS :

Next Story