Quantcast

'ഗൾഫ് മാധ്യമം' ബിസിനസ് എക്‌സലൻസ് അവാർഡ് ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിലിന്

ഗൾഫ് മാധ്യമം സംഘടിപ്പിച്ച ബഹ്റൈൻ ബീറ്റ്സ് വേദിയിൽ പുരസ്കാരം സമ്മാനിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-17 08:57:04.0

Published:

16 July 2023 8:56 AM GMT

Dr. Hasan Muhammad Meder Manzil receives award
X

ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖൻ ഡോക്ടർ ഹസൻ മുഹമ്മദ് മേദർ മൻസിലിന് 'ഗൾഫ് മാധ്യമം' ബിസിനസ് എക്സലൻസ് അവാർഡ്. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ബഹ്റൈൻ ബീറ്റ്സ് വേദിയിൽ പുരസ്കാരം സമ്മാനിച്ചു.

ജി.സി.സിയിലെ പ്രമുഖ വ്യവസായിയും യുനൈറ്റഡ് ആർക്ക് കോൺട്രാക്ടിങ് കമ്പനി എം.ഡിയുമായ ഡോക്ടർ ഹസൻ മുഹമ്മദ് മേദർ മൻസിലിന് സൈൻ ബഹ്‌റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയാണു പുരസ്കാരം സമ്മാനിച്ചത്. മാധ്യമം ആൻഡ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ് സന്നിഹിതനായിരുന്നു.

പാലക്കാട്ടെ സാധാരണ കുടുംബത്തിൽനിന്ന് പ്രവാസഭൂമിയിലെത്തി കഠിനപരിശ്രമം കൊണ്ട് സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിൽ ഹതാൻ അൽ ഖലീജ്, എച്ച്.എം. ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാനും എം.ഡിയുമാണ്. ഇറാം ഗ്രൂപ് ഡയറക്ടർ കൂടിയായ അദ്ദേഹമാണു നിർമാണമേഖലയിലും പെട്രോളിയം അനുബന്ധ വ്യവസായത്തിലും ജി.സി.സി രാജ്യങ്ങളിൽ മുൻനിരയയിലുള്ള യുനൈറ്റഡ് ആർക്ക് കോൺട്രാക്ടിങ് കമ്പനിക്ക് നേത്യത്വം നൽകി വരുന്നത്.

സാധാരണ തൊഴിലാളിയായി പ്രവാസജീവിതം ആരംഭിച്ച ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിൽ ചുരുങ്ങിയ കാലയളവിനുള്ളിലാണ് മൂന്ന് കമ്പനികൾ സ്ഥാപിച്ചത്. ഗണ്യമായ വളർച്ച നേടിയതും. ട്രേഡിങ്ങിലും റിസർച് ആൻഡ് ഡെവലപ്മെന്റ്, ഉൽപാദനം, കരാർ എന്നീ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നു. ജീവകാരുണ്യപ്രവർത്തകൻ എന്ന നിലയിലും ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിൽ സജീവമാണ്

TAGS :

Next Story