നിരോധിത വസ്​തുക്കൾ കടത്തിയവ​രിൽ നിന്നും തെളിവെടുപ്പ്​ പൂർത്തിയായി

MediaOne Logo

Web Desk

  • Updated:

    2022-01-12 15:46:41.0

Published:

12 Jan 2022 3:46 PM GMT

നിരോധിത വസ്​തുക്കൾ കടത്തിയവ​രിൽ നിന്നും തെളിവെടുപ്പ്​ പൂർത്തിയായി
X

ബഹ്​റൈനിൽ നിരോധിത വസ്​തുക്കൾ നികുതി വെട്ടിച്ച്​ രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച പ്രതികളിൽ നിന്നും തെളിവെടുപ്പ്​ പൂർത്തിയായി.

കിങ്​ ഫഹദ്​ കോസ്​വെ ​പൊലീസ്​ ഡയറക്​ടറേറ്റിൽ നിന്നുള്ള പരാതി പ്രകാരമാണ്​ ഇവർക്കെതിരെ കേസ്​ എടുത്തിരുന്നത്​. ബഹ്​റൈനിൽ നിരോധമുള്ള തംബാക്കുവാണ്​ ജി.സി.സി പൗരന്മാർ നികുതിവെട്ടിച്ച്​ കടത്താൻ ശ്രമിച്ചത്​. കാറിന്‍റെ ഡിക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്​ ഇവ കണ്ടെത്തിയത്​.

മൂന്ന്​ വർഷം വരെ തടവും സാധനത്തിന്‍റെ വിലയുടെ മൂന്നിരട്ടി വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന്​ പബ്ലിക്​ പ്രൊസിക്യുട്ടർ വ്യക്​തമാക്കി. സംഭവത്തിൽ മൂന്ന്​ പേരാണ്​ പിടിയിലായിട്ടുള്ളത്​.

TAGS :

Next Story