Quantcast

ബലി പെരുന്നാൾ ദിനം സമുചിതമായി ആചരിച്ച് ബഹ്റൈനിലെ പ്രവാസികൾ

മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ സൗഹൃത്തിൻ്റെയും പങ്കുവെക്കലിൻറെയും വേദി കൂടിയായിരുന്നു

MediaOne Logo

Web Desk

  • Published:

    16 Jun 2024 11:49 PM IST

ബലി പെരുന്നാൾ ദിനം സമുചിതമായി ആചരിച്ച് ബഹ്റൈനിലെ പ്രവാസികൾ
X

മനാമ: ബഹ്‌റൈനിലും ബലി പെരുന്നാൾ ദിനം പ്രവാസികൾ സമുചിതമായി ആചരിച്ചു. മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ സൗഹ്യദത്തിൻറെയും സ്‌നേഹം പങ്കുവെക്കലിൻറെയും വേദി കൂടിയായിമാറി. ബഹ് റൈൻ സമയം രാവിലെ 5.05 നായിരുന്നു സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെട്ട ഈദ് ഗാഹുകളിലെ പെരുന്നാൾ നമസ്‌കാരങ്ങൾ. അതി രാവിലെ മുതൽ തന്നെ വിശ്വാസികൾ പുതുവസ്ത്രങ്ങളണിഞ്ഞ് കുടുംബങ്ങളോടൊപ്പം ഈദ് ഗാഹുകളിലെത്തിച്ചേർന്നിരുന്നു.

സുന്നി ഔഖാഫിൻറെ അംഗീകാരത്തോടെ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ പ്രാർഥനക്ക് യൂനുസ് സലീം നേത്യത്വം നൽകി. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ അൽ ഫുർഖാൻ സെൻറർ സംഘടിപ്പിച്ച ഈദ് ഗാഹിനു മൂസ സുല്ലമിയും റിഫയിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിന് ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോർഡിനേറ്റർ സൈഫുല്ല ഖാസിമും നേതൃത്വം നൽകി.

അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം ഹൂറ ഉമ്മു ഹൈമൻ സ്‌ക്കുൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ സമീർ ഫാറൂഖി പ്രാർഥനക്ക് നേത്യത്വം നൽകി. ഉമ്മുൽഹസം സ്‌പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനകൾക്ക് സി. ടി. യഹ്യയും, ഹിദ്ദ് ഇന്റമീഡിയേറ്റ് ഗേൾസ് ഹൈ സ്‌കൂളിൽ നടന്ന ഈദ് നമസ്‌ക്കാരത്തിന് അബ്ദു ലത്വീഫ് അഹമ്മദും നേതൃത്വം നൽകി പ്രവാസി കുടുംബങ്ങളുടെ ഒത്തു ചേരലിന്റെയും സ്‌നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. ആ പ്രവാസി കുടുംബങ്ങളും പെരുന്നാളിന്റെ സന്തോഷം പങ്കിട്ടെടുത്തു.

TAGS :

Next Story