Quantcast

സാമ്പത്തിക തട്ടിപ്പ്​: ബഹ്​റൈൻ ക്ലബ്​ ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    27 Feb 2022 11:43 AM GMT

സാമ്പത്തിക തട്ടിപ്പ്​: ബഹ്​റൈൻ ക്ലബ്​ ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി
X

സാമ്പത്തിക തട്ടിപ്പ്​ നടത്തിയതിന്‍റെ പേരിൽ ബഹ്​റൈൻ ക്ലബ്​ ചെയർമാനെയും സെക്രട്ടറിയെയും ചോദ്യം ചെയ്യാനുള്ള യുവജന, കായിക കാര്യ മ​ന്ത്രാലയത്തിന്‍റെ ആവശ്യത്തിന്​ പബ്ലിക്​ ​​പ്രൊസിക്യൂട്ടർ അനുമതി നൽകി.

കുതിരപ്പന്തയ മൽത്സരവുമായി ബന്ധപ്പെട്ട്​ ചില എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങളുടെ നടപടികളാണ്​ ഓഡിറ്റ്​ സമിതി കണ്ടെത്തിയിട്ടുള്ളത്​. ക്ലബ്ബിന്‍റെ സാമ്പത്തിക ഇടപാടുകളിൽ കൃത്രിമം നടത്താനും അതുവഴി സ്​ഥാപനത്തിന്‍റെ പ്രവർത്തനത്തിന്​ മങ്ങലേൽപിക്കുകയും ചെയ്​തതായി വിലയിരുത്തലുണ്ട്​.

സാമ്പത്തിക ക്രമക്കേട്​ കണ്ടെത്തുന്നതിന്​ ബാങ്ക്​ ഇടപാടുകൾ പരിശോധിക്കുകയും ശരിയാണെന്ന്​ ബോധ്യമാവുകയും ചെയ്​തിട്ടുണ്ട്​. മുഴുവൻ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്​. സംഭവത്തെക്കുറിച്ച്​ വിശദ അന്വേഷണം നടത്താൻ സാമ്പത്തിക, സൈബർ സുരക്ഷാ വകുപ്പിന്​ നിർദേശം നൽകിയിട്ടുണ്ട്​. ഇതോടൊപ്പം തന്നെ ക്ലബ്​ ചെയർമാനെയും സെക്രട്ടറിയേയും റിമാന്‍റ്​ ചെയ്യാനും ഉത്തരവുണ്ട്​.

TAGS :

Next Story