Quantcast

ഫോ​ർമു​ല വ​ൺ ഗ്രാ​ൻ​ഡ്​​ പ്രീ: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്ന് ടി​ക്ക​റ്റ്​ വാ​ങ്ങ​രുതെന്ന് മുന്നറിയിപ്പ്

അ​ന​ധി​കൃ​ത ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി

MediaOne Logo

Web Desk

  • Updated:

    2022-03-17 11:51:59.0

Published:

17 March 2022 11:38 AM GMT

ഫോ​ർമു​ല വ​ൺ ഗ്രാ​ൻ​ഡ്​​ പ്രീ: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്ന് ടി​ക്ക​റ്റ്​ വാ​ങ്ങ​രുതെന്ന് മുന്നറിയിപ്പ്
X

മ​നാ​മ: വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്​ ​പ്രീ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്. പ​രി​മി​ത​മാ​യ ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ അ​ന​ധി​കൃ​ത ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്കാ​ർ രം​ഗ​ത്തു​ണ്ട്. ഇ​ത്ത​ര​ക്കാ​രി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ബി.​ഐ.​സി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ യ​ഥാ​ർ​ഥ ടി​ക്ക​റ്റു​ക​ളാ​ണോ എ​ന്ന​ കാ​ര്യ​ത്തി​ൽ ബി.​​ഐ.​സി​ക്ക്​ ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ല. ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

മെ​യി​ൻ ഗ്രാ​ൻ​ഡ്​ സ്റ്റാ​ൻ​ഡ്, ടേ​ൺ വ​ൺ ഗ്രാ​ൻ​ഡ് ​സ്റ്റാ​ൻ​ഡ്​ സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി വി​റ്റു​തീ​ർ​ന്ന​താ​യി ബി.​ഐ.​സി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ബ​റ്റെ​ൽ​കോ ഗ്രാ​ൻ​ഡ്​ സ്റ്റാ​ൻ​ഡ്, യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​ഡ്​ സ്റ്റാ​ൻ​ഡ്, വി​ക്ട​റി ഗ്രാ​ൻ​ഡ്​ സ്റ്റാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഏ​താ​നും ടി​ക്ക​റ്റു​ക​ൾ ബാ​ക്കി​യു​ള്ള​ത്. bahraingp.com എ​ന്ന ബി.​ഐ.​സി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം.

TAGS :

Next Story