Quantcast

ബഹ്‌റൈനിൽ കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

മരണത്തിന് പിന്നിൽ ക്രിമിനൽ ഇടപെടൽ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം

MediaOne Logo

Gulf Desk

  • Published:

    18 Oct 2026 4:09 PM IST

ബഹ്‌റൈനിൽ കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
X

മനാമ: ബഹ്‌റൈനിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ പൗരന്മാരാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. മരണത്തിന് പിന്നിൽ ക്രിമിനൽ ഇടപെടൽ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ, ഏതു രാജ്യക്കാർ ആണ്, മരണകാരണം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

TAGS :

Next Story