Quantcast

ബഹ്റൈനിൽ പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക്​

MediaOne Logo

Web Desk

  • Published:

    10 April 2022 11:10 AM GMT

ബഹ്റൈനിൽ പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക്​
X

കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക്​ എത്തിയതായി ബഹ്​റൈൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആന്‍റ്​ ഇൻഡസ്​ട്രിയിലെ ഭക്ഷ്യ സാധന വിഭാഗം ചെയർമാൻ ഖാലിദ്​ അലി അൽ അമീൻ വ്യക്​തമാക്കി.

വരും ദിവസങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന വിലയേക്കാൾ വീണ്ടും കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വില വർധനയും കരിഞ്ചന്തയും ഒഴിവാക്കുന്നതിന്​ ശക്​തമായ പരിശോധനകൾ ബന്ധ​പ്പെട്ട മ​ന്ത്രാലയം നടത്തിയിരുന്നു. മാർക്കറ്റിലെ ആവശ്യമനുസരിച്ച്​ ഭക്ഷ്യവസ്​തുക്കൾ ന്യായ വിലക്ക്​ ലഭ്യമാക്കുന്നതിനുള്ള നടപടികളും ശക്​തമാക്കിയിട്ടുണ്ട്​.

തക്കാളി ഉൾപ്പെടെയുള്ള വിവിധ പച്ചക്കറിയുൽപന്നങ്ങൾക്ക്​ കഴിഞ്ഞ ഏതാനും ദിവസമായി ഉയർന്ന വിലയായിരുന്നു. തക്കാളിക്ക്​ മാത്രം കിലോക്ക്​ ഒരു ദിനാർ വരെ ഉയർന്നിരുന്നു. പൊതുജനങ്ങളുടെ ഭാഗത്തു നിന്നും നിരന്തരമായി പരാതിയും ഇക്കാര്യത്തിലുണ്ടായിരുന്നു.

ആവശ്യത്തിനനുസരിച്ച്​ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിന്​ നടപടി സ്വീകരിച്ചതിന്​ ശേഷമാണ്​ വിലക്കുറവ്​ അനുഭവ​പ്പെട്ട്​ തുടങ്ങിയത്​. സമാന്തരമായി ഭക്ഷ്യ വസ്​തുക്കൾ മാർക്കറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ഏറെ ഗുണകരമായതായും അദ്ദേഹം വിലയിരുത്തി. അന്താരാഷ്​ട്ര ഭക്ഷ്യ മാർക്കറ്റിലും വിവിധ സാധനങ്ങൾക്ക്​ വില ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story