Quantcast

ഗൾഫ് മാധ്യമം 'റീസെറ്റ് യുവർ ഫ്യൂച്ചർ വെബിനാർ ഇന്ന് വൈകീട്ട് 4 ന്; പ്രവേശനം സൗജന്യം

വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    8 May 2026 4:46 PM IST

Gulf Medias Reset Your Future webinar today at 4 pm; admission is free
X

മനാമ: ഉപരി പഠനത്തിനായി കാത്തിരിക്കുന്നവരും കരിയറിലെ വിജയ യാത്രയിൽ ആശങ്കകളുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന 'റീസെറ്റ് യുവർ ഫ്യൂച്ചർ എന്ന പേരിൽ സംഘടിപ്പിക്കുന്ന വെബിനാറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബഹ്റൈൻ സമയം ഇന്ന് വൈകീട്ട് 4 മണി മുതൽ സൂം പ്ലാറ്റ് ഫോം വഴി നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിൽ പ്രശസ്തരായ ആരതി സി. രാജരത്നം, മാജിക് ലിയോ, ഡോ. ശരീഫ് പൊവ്വൽ എന്നിവർ സെഷനുകൾ നയിക്കും. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :madhyamam.com/webtalk2026

TAGS :

Next Story