Quantcast

വീറും വാശിയും നിറഞ്ഞ് ബഹ്റൈനിലെ കുതിരയോട്ട മത്സരം

ലോക ചാമ്പ്യൻ കൂടിയായ ബഹ്റൈനിലെ രാജകുമാരനോടൊപ്പം മക്കളും പങ്കെടുത്തത് കൗതുകക്കാഴ്ചയായി

MediaOne Logo

Web Desk

  • Published:

    8 Jan 2024 7:03 PM GMT

വീറും വാശിയും നിറഞ്ഞ് ബഹ്റൈനിലെ കുതിരയോട്ട മത്സരം
X

ബഹ് റൈൻ: വീറും വാശിയും നിറഞ്ഞ ആവേശകരമായ കുതിരയോട്ട മത്സരങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ചാരുതയുള്ള കാഴ്ചയാണ്. കഴിഞ്ഞ ദിവസം ബഹ് റൈനിൽ നടന്ന മൽസരം ദീർഘദൂര കുതിരയോട്ട മൽസരങ്ങളിലെ ലോക ചാമ്പ്യൻ കൂടിയായ ബഹ് റൈനിലെ രാജകുമാരനോടൊപ്പം മക്കളും പങ്കെടുത്തത് കൗതുകക്കാഴ്ചയായി.

ബഹ്റൈനിലെ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന യങ് റൈഡേഴ്സ് കുതിരയോട്ട മത്സരത്തിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മക്കളുമായിരുന്നു എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച താരങ്ങൾ.

ശൈഖ ഷീമ ബിൻ നാസർ, ശൈഖ് ഹമദ് ബിൻ നാസർ, ശൈഖ് മുഹമ്മദ് ബിൻ നാസർ എന്നിവർ മൽസരത്തിൽ ആവേശത്തോടെ പങ്കാളികളായി. 60കി. മീറ്റർ ഓട്ടത്തിന്റെ വിവിധ ഘട്ടങ്ങളിലുടനീളം പിതാവ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ മക്കൾക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി .

പിതാവായ ഹമദ് രാജാവ് തനിക്ക് ചെറുപ്പത്തിൽ കുതിരയെ സമ്മാനിച്ചതു മുതൽ ലോക ചാമ്പ്യൻപട്ടം സ്വപ്നം കണ്ട ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഈയിടെയാണു അന്താരാഷ്ട്ര തലത്തിൽ ചാമ്പ്യൻ പദവി നേടിയത്.

ഹമദ് രാജാവിന്റെ മാനുഷികപ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധി കൂടിയായ അദ്ദേഹം ബഹ്റൈൻ റോയൽ ഇക്വസ്റ്റേറിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റുകൂടിയാണു.

മത്സരം വിജയകരമായി പൂർത്തിയാക്കിയ കുട്ടികളെ അദ്ദേഹം പ്രശംസിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ചാമ്പ്യൻഷിപ് നടന്നത്.

TAGS :

Next Story