Quantcast

ഹൂതി ആക്രമണം: ബഹ്റൈൻ മന്ത്രിസഭാ യോഗം അപലപിച്ചു

MediaOne Logo

Web Desk

  • Published:

    25 Jan 2022 2:09 PM GMT

ഹൂതി ആക്രമണം: ബഹ്റൈൻ മന്ത്രിസഭാ യോഗം അപലപിച്ചു
X

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഹൂതി മിലീഷ്യകൾ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ അക്രമണങ്ങളെ ബഹ്റൈൻ മന്ത്രിസഭാ യോഗം ശക്​തമായി അപലപിച്ചു. നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും അന്താരാഷ്​ട്ര സമൂഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും കാബിനറ്റ്​ ആവശ്യമുയർത്തി.

അന്താാരാഷ്​ട്ര നിയമങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും വിരുദ്ധമായതും അത്യന്തം ഭീരുത്വം നിറഞ്ഞതുമായ നടപടികളാണ്​ ഹൂതികളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്​. അക്രമങ്ങളിൽ ജീവാപായം സംഭവിച്ചവർക്ക്​ അനുശോചനം നേരുകയും പരിക്കേറ്റവർക്ക്​ എത്രയും വേഗം ദേദമാവ​ട്ടെ​െയന്ന്​ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്​തു.

തീവ്രവാദ അക്രമണങ്ങൾക്ക്​ വ​ിധേയമായ സൗദിക്കും യു.എ.ഇക്കും ബഹ്​റൈൻ പിന്തുണ ആവർത്തിക്കുകയും ചെയ്​തു. അറബ്​ ലീഗ്​, യു.എൻ സുരക്ഷാ കൗൺസിൽ എന്നിവ ഇതുമായി ബന്ധപ്പെട്ട്​ ഇറക്കിയ പ്രസ്​താവനകളെ കാബിനറ്റ്​ സ്വാഗതം ചെയ്​തു.

TAGS :

Next Story