Quantcast

ഹ്യൂമൺ റൈറ്റ്​സ്​ വാച്ചിന്‍റെ ബഹ്​റൈനെകുറിച്ചുള്ള റിപ്പോർട്ട്​ നിര്‍ഭാഗ്യകരമെന്ന്​

2021ലെ മനുഷ്യാവകാശ റിപ്പോർട്ടിലാണ്​ ബഹ്​റൈനെ സംബന്ധിച്ച്​ വസ്​തുതാ വിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-01-19 15:16:08.0

Published:

19 Jan 2022 3:15 PM GMT

ഹ്യൂമൺ റൈറ്റ്​സ്​ വാച്ചിന്‍റെ ബഹ്​റൈനെകുറിച്ചുള്ള റിപ്പോർട്ട്​ നിര്‍ഭാഗ്യകരമെന്ന്​
X

ഹ്യൂമൺ റൈറ്റ്​സ്​ വാച്ചിന്‍റെ ബഹ്​റൈനെ കുറിച്ചുള്ള റിപ്പോർട്ട്​ നിര്‍ഭാഗ്യകരമെന്നും തള്ളിക്കളയുന്നതായും അറബ്​ പാർലമെന്‍റിന്​ കീഴിലുള്ള അറബ്​ ഒബ്​സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്​സ്​ വ്യക്​തമാക്കി. 2021ലെ മനുഷ്യാവകാശ റിപ്പോർട്ടിലാണ്​ ബഹ്​റൈനെ സംബന്ധിച്ച്​ വസ്​തുതാ വിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്​.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട്​ ബഹ്​റൈനിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തീർത്തും അവഗണിച്ചു കൊണ്ടാണ്​ റിപ്പോർട്ട്​ തയാറാക്കിയിട്ടുള്ളത്​. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇട​പെടലായിട്ടാണ്​ റിപ്പോർട്ടിനെ കണക്കാക്കാൻ സാധിക്കുക. ബഹ്​റൈ​നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന ഇത്തരം റിപ്പോർട്ടുകൾ തള്ളിക്കളയേണ്ടതാണെന്ന്​ അറബ്​ പാർലമെന്‍റിന്‍റെയും അറബ്​ ഒബ്​സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്​സിന്‍റെയും ചെയർമാനായ ആദിൽ അസൂമി വ്യക്​തമാക്കി.

മനുഷ്യാവകാശ മേഖലയിൽ നിരവധി പരിഷ്​കരണങ്ങളാണ്​ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽഖലീഫയുടെ ഭരണകാലത്ത്​ നടപ്പിലാക്കിയിട്ടുള്ളത്​. ബദൽ ശിക്ഷ സ​മ്പ്രദായം, കുട്ടികളുടെ അവകാശ സംരക്ഷണം, തുറന്ന ജയിൽ സ​​മ്പ്രദായം എന്നിവ ഇവയിൽ സുപ്രധാനമായവയാണ്​. വിവരങ്ങൾ ശരിയാം വിധം വിശകലന വിധേയമാക്കുകയും അതിന്‍റെ അടിസ്​ഥാനത്തിൽ പഠനങ്ങൾ പ്രസിദ്ധീകരിക്കുകയുമാണ്​ ഹ്യൂമൺ റൈറ്റ്​സ്​ വാച്ച്​ പോലുള്ള ഏജൻസികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

TAGS :

Next Story