Quantcast

ഹംഗറി പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ

MediaOne Logo

Web Desk

  • Published:

    20 Feb 2023 3:03 PM IST

Hungarian President, Bahrain , official visit
X

Hungarian President in Bahrain for official visit

മനാമ: ഹംഗറി പ്രസിഡന്റ് കാത്‌ലിൻ നൗഫാക് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തെിയ പ്രസിഡന്റും സംഘവും രാജാവ് ഹമദ്ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താനും സന്ദർശനം നിമിത്തമാകുമെന്നാണ് പ്രതീക്ഷ. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാത്‌ലിൻ നൗഫാകിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ അൽ സയാനി, മുഹറഖ് ഗവർണർ, ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ എന്നിവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.

TAGS :

Next Story