Quantcast

ബഹ്റൈനിൽ മുഴുവൻ മുനിസിപ്പൽ സേവനങ്ങളും 2023 ഓടെ ഡിജിറ്റലൈസ്​ ചെയ്യും

MediaOne Logo

Web Desk

  • Published:

    9 Oct 2022 11:25 AM GMT

ബഹ്റൈനിൽ മുഴുവൻ മുനിസിപ്പൽ സേവനങ്ങളും 2023 ഓടെ ഡിജിറ്റലൈസ്​ ചെയ്യും
X

ബഹ്റൈനിലെ മുഴുവൻ മുനിസിപ്പൽ സേവനങ്ങളും 2023 അവസാനത്തോ​ട്​ കൂടി ഡിജിറ്റലൈസ്​ ചെയ്യുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ്​ മുഹമ്മദ്​ ബിൻ അഹ്​മദ്​ Dൽ ഖലീഫ വ്യക്​തമാക്കി.

ഒട്ടുമിക്ക സേവനങ്ങളും നിലവിൽ ഡിജിറ്റലൈസ്​ ചെയ്​തു കഴിഞ്ഞിട്ടുണ്ട്​. ജനങ്ങൾ വേഗത്തിലും എളുപ്പത്തിലും മുനിസിപ്പൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്​ മന്ത്രാലയം പ്രതിജ്​ഞാബദ്ധമാണ്​. കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്‍റെ പുതിയ വെബ്​സൈറ്റ്​ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല അൽ ഖലീഫ ഉദ്​ഘാടനം ചെയ്​തിരുന്നു.

മുനിസിപ്പാലിറ്റി സേവനങ്ങളുടെ 75 ശതമാനവും വർഷാവസാനത്തോടെ ഡിജിറ്റലാകും. ബാക്കിയുള്ളവ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇ-ഗവർമെന്‍റ്​ ആന്‍റ്​ ഇൻഫർമേഷൻ ​അതോറിറ്റിയുമായി സഹകരിച്ച്​ ഡിജിറ്റലൈസേഷൻ പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story