Quantcast

ബഹ്റൈനിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം

സുരക്ഷാ കാരണങ്ങളാൽ ബഹ്റൈനിലെ റയ റോഡ് താൽക്കാലികമായി അടച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-12 02:57:58.0

Published:

12 March 2026 8:26 AM IST

ബഹ്റൈനിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം
X

മനാമ: ബഹ്റൈനിൽ മുഹറഖ് ​ഗവർണറേറ്റിലെ ഇന്ധന സംഭരണ കേന്ദ്രം ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹിദ്ദ്, അറാദ്, ​ഗലാലി, സമാഹീജ് പ്രദേശങ്ങളിലെ താമസക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് പുക പടരുന്നതായും ആരും പുറത്തിറങ്ങരുതെന്നും ജനലും വാതിലുമുൾപ്പെടെ എല്ലാ വെന്റിലേഷനുകളും അടച്ചിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാൽ ബഹ്റൈനിലെ റയ റോഡ് താൽക്കാലികമായി അടച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story